ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ റാവൽപോറ പ്രദേശത്ത് തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടൽ നടന്നു. മാര്‍ച്ച് 13ന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട തീവ്രവാദി ഷോപിയാന്‍ ജില്ലയിലെ റാഖ് നരപോറ പ്രദേശവാസിയാണ്. ഇയാള്‍ക്ക് ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
ഒടുങ്ങാത്ത ഭീകരത, ഷോപിയാനിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു - ഭീകരാക്രമണം
കഴിഞ്ഞ 3 ദിവസമായി ഷോപിയാനില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ആയുധങ്ങളും വെടിമരുന്നുകളും കണ്ടെത്തി.
Encounter underway in J-K's Shopian
ഷോപിയാന്‍ പൊലീസ് പറയുന്നതനുസരിച്ച് ശനിയാഴ്ച രാത്രിയാണ് പൊലീസും, 34 രാഷ്ട്രീയ റൈഫിൾസും, 14 സിആര്‍പിഎഫ് ബെറ്റാലിനുമടങ്ങിയ സംഘം പ്രദേശത്ത് പരിശോധന ആരംഭിച്ചത്. കൊല്ലപ്പെട്ട തീവ്രവാദി കഴിഞ്ഞ സെപ്റ്റംബർ മുതൽ പ്രദേശത്ത് സജീവമായിരുന്നു. സുരക്ഷ സേനയ്‌ക്കെതിരായ ആക്രമണങ്ങളും സിവിലിയൻ അതിക്രമങ്ങളും ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഇയാള്‍ക്ക് പങ്കുണ്ട്.
ആയുധങ്ങളും വെടിമരുന്നുകളും, അമേരിക്കന്‍ നിര്‍മിത എം 4 റൈഫിളുകളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും കണ്ടെത്തി.