ശ്രീനഗർ: കശ്മീരില്‍ സുരക്ഷാ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഏഴായി. അവന്തിപോരയിലെ നൗബങ് പ്രദേശത്ത് ഇന്ന് നടന്ന ഏറ്റമുട്ടലില്‍ രണ്ട് പേരും ഇന്നലെ ആരംഭിച്ച ഷോപ്പിയാനിലെ ഏറ്റുമുട്ടലില്‍ അഞ്ച് പേരുമാണ് വധിക്കപ്പെട്ടത്. കശ്‌മീർ സോൺ പൊലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരില്‍ ഏഴ് ഭീകരരെ സൈന്യം വധിച്ചു - അവന്തിപോര ഏറ്റുമുട്ടൽ
അവന്തിപോരയിൽ രണ്ട് പേരും ഷോപ്പിയനിലെ ഏറ്റുമുട്ടലിൽ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്.
അവന്തിപോരയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ഷോപ്പിയൻ പ്രദേശത്ത് നടക്കുന്ന ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീവ്രവാദികൾ സമീപത്തെ ആരാധനാലയത്തിലേക്ക് പ്രവേശിക്കുകയും തുടർന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.
Last Updated : Apr 9, 2021, 12:14 PM IST