ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബരാമുള്ള ജില്ലയിലെ സോപോറില്‍ രണ്ട് ഭീകരരെ സുരക്ഷസേന ഏറ്റമുട്ടലില്‍ വധിച്ചു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്ന് ബരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി പ്രദേശത്തെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
സോപോറില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു - ഭീകരരെ വധിച്ചു വാര്‍ത്ത
ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്ന് ബരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
സോപോറില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു
സോപോറിലെ പെത്ത്‌സീറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി സുരക്ഷ സേനയും പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ പുലര്‍ച്ചെ ഭീകരര്‍ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് വ്യക്തമാക്കി.
Also read: അവന്തിപോര്‍ ഏറ്റുമുട്ടല്‍: ഭീകരരില്‍ ഒരാള്‍ക്ക് ബിജെപി നേതാവിന്‍റെ കൊലപാതകത്തില്‍ പങ്ക്
Last Updated : Aug 24, 2021, 2:14 PM IST