ശ്രീനഗർ: ദക്ഷിണ കശ്‌മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടുന്നു. അനന്ത്നാഗ് ജില്ലയിലെ ഷാൽഗുൾ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ ഇന്‍റർനെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. തീവ്രവാദ സാമീപ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേന പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്.
ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
തീവ്രവാദ സാമീപ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേന പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്.
ജമ്മു കശ്‌മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടുന്നു
ഷോപ്പിയൻ ജില്ലയിലെ ബാഡിഗാം പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 19നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.