കേരളം

kerala

ETV Bharat / bharat

ഷോപിയാനില്‍ സുരക്ഷാ സേനക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു - ഷോപിയാനില്‍ സുരക്ഷാസേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ ആരംഭിച്ചത്.

Encounter starts in South Kashmir's Shopian area  South Kashmir's Shopian area  Encounter  indian army  സുരക്ഷാസേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു  ഷോപിയാനില്‍ സുരക്ഷാസേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു  സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
ഷോപിയാനില്‍ സുരക്ഷാസേനയ്ക്കെതിരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു

By

Published : Apr 8, 2021, 6:19 PM IST

ഷോപിയാന്‍: സൗത്ത് കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ ജാൻ മൊഹല്ലയിലെ പട്ടണത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കശ്മീര്‍ പൊലീസ്, ഇന്ത്യന്‍ കരസേന, സിആർ‌പി‌എഫ് എന്നിവയുടെ സംയുക്ത സംഘം സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സേന സ്ഥലത്തെത്തിയത്. തിരച്ചില്‍ ആരംഭിച്ചയുടന്‍ തീവ്രവാദികള്‍ സേനക്കെതിരെ ആക്രമണം നടത്തി. ഇതോടെ സേന തിരിച്ചടിച്ചു. മണിക്കൂറുകളായി പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിരവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details