ശ്രീനഗർ: തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാവിലെയോടെ ഇരുകൂട്ടരും വീണ്ടും വെടിവയ്‌പ്പ് ആരംഭിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് സൈന്യം സിംതാൻ പ്രദേശത്തെ വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. തിരച്ചിലിനിടയിൽ ഒളിഞ്ഞിരുന്ന തീവ്രവാദികൾ സേനയ്‌ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്‌മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുള്ള വെടിവയ്‌പ്പ് തുടരുന്നു
ഇന്നലെ വൈകുന്നേരം സൈന്യം തിരച്ചിൽ അവസാനിപ്പിച്ചതിനു ശേഷവും രാത്രി വൈകുവോളം വെടിവയ്‌പ്പ് നീണ്ടുനിന്നു. ഇന്ന് രാവിലെയാണ് വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത്.
encounter resumes in anantnags' bijbehara area
ഇന്നലെ വൈകുന്നേരം സൈന്യം തിരച്ചിൽ അവസാനിപ്പിച്ചതിനു ശേഷവും രാത്രി വൈകുവോളം വെടിവയ്‌പ്പ് നീണ്ടുനിന്നു. ഇന്ന് രാവിലെയാണ് വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഈ പ്രദേശത്ത് ഇനിയും തീവ്രവാദികൾ ഒളിവിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: മൂന്ന് തീവ്രവാദികളെ വധിച്ചു
Last Updated : Apr 11, 2021, 2:25 PM IST