ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത് നാഗ് ജില്ലയിലെ ഗവാസ് കപ്രാൻ വെരിനാഗ് മേഖലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും സുരക്ഷ സേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സുരക്ഷ സേന ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ സേന ഇവിടെ പരിശോധന നടത്തുകയായിരുന്നു.
കശ്‌മീരില്‍ ഏറ്റുമുട്ടല്‍: സുരക്ഷ സേന ഉദ്യോഗസ്ഥനും തീവ്രവാദിയും കൊല്ലപ്പെട്ടു - ജമ്മു കശ്‌മീര്‍
സുരക്ഷ സേനക്ക് നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തതാണ് ഏറ്റുമുട്ടലിന് കാരണമായത്.
കശ്‌മീരില്‍ തീവ്രവാദി ഏറ്റുമുട്ടല്‍; ഒരു സുരക്ഷ സേന ഉദ്യോഗസ്ഥനും തീവ്രവാദിയും കൊല്ലപ്പെട്ടു
ഇതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സുരക്ഷ സേനയും സിആർപിഎഫും സംയുക്തമായാണ് ഭീകര സംഘത്തിനെ നേരിട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
also read: അധ്യാപികയുടെ കൊലപാതകം; സുരക്ഷ നൽകിയില്ലെങ്കിൽ കൂട്ട പലായനം നടത്തുമെന്ന് കശ്‌മീരി പണ്ഡിറ്റുകൾ
Last Updated : Jun 3, 2022, 10:47 PM IST