കേരളം

kerala

ETV Bharat / bharat

സേനയുമായി ഏറ്റുമുട്ടല്‍; കശ്‌മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ഞായറാഴ്ച പുലര്‍ച്ചെ ഹർവാനിലെ ധർബാഗ്‌ ധാര പ്രദേശത്ത് സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

സേനയുമായി ഏറ്റുമുട്ടല്‍; കശ്‌മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
സേനയുമായി ഏറ്റുമുട്ടല്‍; കശ്‌മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

By

Published : Dec 19, 2021, 10:12 AM IST

ശ്രീനഗർ:സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടതായി കശ്‌മീര്‍ പൊലീസ്. ഇയാള്‍ ഏത് ഭീകര ഗ്രൂപ്പില്‍പ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഹർവാനിലെ ധർബാഗ്‌ ധാര പ്രദേശത്താണ് സംഭവം.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ നടത്തുകയുണ്ടായി. ഇതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ വെടിയുതിർത്തു. സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

ALSO READ:സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

കൊല്ലപ്പെട്ടയാളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് കശ്‌മീർ പൊലീസ് അറിയിച്ചു. ഡിസംബർ 16ന് തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഡിസംബർ 15 ന്, ദക്ഷിണ കശ്‌മീരിലെ പുൽവാമയില്‍ ഉസ്‌ഗാം പത്രിയില്‍ പ്രാദേശിക ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details