ശ്രീനഗര്‍:ബന്ദിപ്പൊരയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെയാണ് മാരകായുധങ്ങളുമായി ഇവര്‍ നിയന്ത്രണ രേഖയില്‍ എത്തിയത്. ശ്രമം കണ്ടെത്തിയ സേന ആക്രമണം നടത്തുകയായിരുന്നു. ഇവര്‍ സ്ഫോടക വസ്തുക്കളും തോക്കുകളുമായാണ് എത്തിയതെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു.
പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച വൈകിയാണ് സൈന്യം ആക്രമണം ആരംഭിച്ചത്. വാത്നിര പ്രദേശത്തായിരുന്നു വെടിവെപ്പ്. തീവ്രവാദികളുടെ സ്ഥാനം കൃത്യമായ കണ്ടെത്തിയ ശേഷമായിരുന്നു സൈനിക നടപടി. കരസേനയും കശ്മീര്‍ പൊലീസും നടപടിയില്‍ പങ്കാളികളായിരുന്നു.