കേരളം

kerala

ത്രാൽ മേഖലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

By

Published : Oct 13, 2021, 5:33 PM IST

പൊലീസ്, ആർമി, സിആർപിഎഫ് സംയുക്ത സേനാംഗങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഒളിഞ്ഞിരുന്ന തീവ്രവാദികൾ സംഘത്തിന് നേരെ വെടിയുതിർത്തത്.

Encounter breaks out in Waggad Tral  ത്രാൽ മേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ  ത്രാൽ  tral  ഏറ്റുമുട്ടൽ  തീവ്രവാദി  പുൽവാമ  പുൽവാമ ആക്രമണം  pulwama attack  pulwama  MILITANT ATTACK
ത്രാൽ മേഖലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

പുൽവാമ:ത്രാൽ മേഖലയിലെ തൽവാണി മൊഹല്ലയിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ആർമിയും സിആർപിഎഫ് സേനാംഗങ്ങളും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു.

ALSO READ:അവിശ്വസനീയം ഈ കാഴ്‌ച, ബെംഗളൂരുവില്‍ പൊളിച്ച് നീക്കുന്നതിനിടെ മൂന്ന് നില കെട്ടിടം നിലം പൊത്തി

സംശയാസ്‌പദമായ എല്ലാ സ്ഥലങ്ങളിലേക്കും ഊർജിതമായ തിരച്ചിൽ നടത്തുന്നതിനിടെ ഒളിഞ്ഞിരുന്ന തീവ്രവാദികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംയുക്ത സേനയും തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലിന് കാരണമായി.

നിലവിൽ പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണെന്നും തീവ്രവാദ സംഘത്തിലുൾപ്പെട്ട ചിലർ ഇവിടെ ഒളിഞ്ഞിരിക്കുന്നതായും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details