ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഷോപ്പിയാനിലെ ദ്രാഗഡില്‍ ഭീകരരും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു - ഏറ്റുമുട്ടല്‍ വാര്‍ത്ത
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംയുക്ത സേനയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ദ്രാഗഡില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംയുക്ത സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിവയ്പ്പ് ആരംഭിയ്ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. പ്രദേശത്ത് പരിശോധന തുടരുകയാണെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് ട്വീറ്റ് ചെയ്‌തു.
Also read: പൂഞ്ച് നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് കരസേന മേധാവി