ഹൈദ്രാബാദ്:പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയെ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് നാല് ഇന്ത്യന്‍ സംസ്‌ഥാനങ്ങള്‍. പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്‌ഥാനങ്ങളാണ് ടെസ്‌ലയെ ഫാക്‌ടറികള്‍ സ്ഥാപിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനായി ടെസ്‌ല കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. എന്നാല്‍ ഇറക്കുമതി ചുങ്കം കുറയ്‌ക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അത് നടക്കാതെ വരികയായിരുന്നു.
കേന്ദ്ര സര്‍ക്കാറിന്‍റെ നയങ്ങളില്‍ അസംതൃപ്‌തി സൂചിപ്പിച്ച്‌കൊണ്ട്, ടെസ്‌ല സ്ഥാപകന്‍ ഈയിടെ ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ത്യയില്‍ നിരവധി വെല്ലുവിളികള്‍ ടെസ്‌ല അഭിമൂഖീകരിക്കുന്നുണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ഈ ഒരു സാഹചര്യത്തിലാണ് ടെസ്‌ലയ്‌ക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുകൊണ്ട് ബിജെപി ഇതര സംസ്‌ഥാനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.
തെലങ്കാന
തെലങ്കാനയാണ് ആദ്യം ഇലോണ്‍ മസ്‌കിനെ നിക്ഷേപത്തിനായി ക്ഷണിച്ചത്. ടെസ്‌ലയുമായി സഹകരിക്കുന്നതിന് തങ്ങള്‍ക്ക് സന്തോഷമാണുള്ളത്. തങ്ങളുടെ സംസ്‌ഥാനം സുസ്‌ഥിര വികസനത്തിന്‍റെ വക്‌താക്കളും ബിസിനസ് സൗഹൃദവുമാണെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ടെസ്‌ലയെ ക്ഷണിച്ച് കൊണ്ട് ട്വീറ്റ് ചെയ്‌തു.
പഞ്ചാബ്
പഞ്ചാബിലേക്ക് ടെസ്‌ലയെ ക്ഷണിച്ചത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ സംസ്‌ഥാന അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവാണ്. 'പഞ്ചാബ് മോഡല്‍' ലുധിയാനയെ ഇലക്‌ട്രിക് വാഹനങ്ങളുടേയും ബാറ്ററി വ്യവസായത്തിന്‍റേയും കേന്ദ്രമാക്കി മാറ്റും. ക്ലീന്‍ എനര്‍ജി നിക്ഷേപങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി പെട്ടെന്ന് തന്നെ അനുമതി നല്‍കും.