കേരളം

kerala

ETV Bharat / bharat

ബൈക്കിന് പിന്നാലെ കുതിച്ചെത്തി കാട്ട് കൊമ്പൻ; വീഡിയോ വൈറൽ - ഊട്ടി

ഊട്ടിയിലേക്ക് പോവുകയായിരുന്ന യുവാക്കൾ റോഡരികിൽ നിന്നിരുന്ന ആനയെ മറികടന്ന് പോകാമെന്ന് കരുതി മുന്നോട്ട് നീങ്ങിയെങ്കിലും ബൈക്കുകൾ കണ്ടതോടെ പ്രകോപിതനായ ആന ആക്രമിക്കാൻ വരികയായിരുന്നു

Elephant attacks vehicles on road  destroys boards on road side  ഗുണ്ടൽപ്പേട്ട്  മുദുമല ദേശീയ കടുവ സംരക്ഷണ കേന്ദ്രം  ഊട്ടി  ബൈക്ക്
ബൈക്കിന് പിന്നാലെ കുതിച്ചെത്തി കാട്ട് കൊമ്പൻ; വീഡിയോ വൈറൽ

By

Published : Nov 9, 2020, 7:24 PM IST

ബെംഗളൂരു: ഗുണ്ടൽപേട്ടിൽ മുദുമല ദേശീയ കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ബൈക്കിൽ സഞ്ചരിച്ച യുവാക്കാളെ ആന ആക്രമിക്കാൻ ശ്രമിച്ചു. കൂടാതെ റോഡരികിലെ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. ഊട്ടിയിലേക്ക് പോവുകയായിരുന്ന യുവാക്കൾ റോഡരികിൽ നിന്നിരുന്ന ആനയെ മറികടന്ന് പോകാമെന്ന് കരുതി മുന്നോട്ട് നീങ്ങിയെങ്കിലും ബൈക്കുകൾ കണ്ടതോടെ പ്രകോപിതനായ ആന ആക്രമിക്കാൻ വരികയായിരുന്നു.

ബൈക്കിന് പിന്നാലെ കുതിച്ചെത്തി കാട്ട് കൊമ്പൻ; വീഡിയോ വൈറൽ

ആനയെ കണ്ട് ബൈക്ക് തിരിച്ച് പോകുന്ന യുവാക്കാൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യത്തിൽ ആന അലറിക്കൊണ്ട് കുറച്ചു ദൂരം യുവാക്കളെ പിന്തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ABOUT THE AUTHOR

...view details