ഗൂഢല്ലൂര്‍ : തമിഴ്നാട് ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ദാരുണ സംഭവത്തില്‍ തൊഴിലാളി സ്‌ത്രീ കൊല്ലപ്പെട്ടു. ഗൂഢല്ലൂർ ഓവാലി ഗന്ധിനഗർ സ്വദേശി രാജകുമാരിയ്ക്കാണ് ജീവഹാനിയുണ്ടായത്. ഇതോടെ നാല് മാസത്തിനുള്ളിൽ ആറുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്.
ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ; തൊഴിലാളി സ്‌ത്രീക്ക് ദാരുണാന്ത്യം - Latest News
തമിഴ്നാട് ഗൂഢല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി സ്‌ത്രീ കൊല്ലപ്പെട്ടു
ഗൂഢല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; തൊഴിലാളി സ്‌ത്രീക്ക് ദാരുണാന്ത്യം
ഇന്ന് (18.08.2022) നാല് മണിയോടെ ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം വരുന്നതിനിടെ രാജകുമാരിയെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയിലെത്തിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.