ന്യൂഡൽഹി: സർക്കാർ വകുപ്പികളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കണമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വീടുകളിൽ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നൽകുന്നതിനു പകരം ഇലക്ട്രിക് പാചക ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ സബ്സിഡി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. വൈദ്യുതി പാചകം ശുദ്ധമാണെന്നും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുമെന്നും ലോഞ്ച് ഗോ ഇലക്ട്രിക് ക്യാമ്പയിനെ അഭിസംബോധന ചെയ്ത ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ 10,000 ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചാൽ മാത്രം പ്രതിമാസം 30 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കണമെന്ന് നിതിൻ ഗഡ്കരി - നിതിൻ ഗഡ്കരി
വൈദ്യുതി പാചകം ശുദ്ധമാണെന്നും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുമെന്നും ലോഞ്ച് ഗോ ഇലക്ട്രിക് ക്യാമ്പയിനെ അഭിസംബോധന ചെയ്ത ഗഡ്കരി പറഞ്ഞു.
![സർക്കാർ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കണമെന്ന് നിതിൻ ഗഡ്കരി സർക്കാർ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ Electric vehicles Electric vehicles usage should be made mandatory നിതിൻ ഗഡ്കരി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10690919-thumbnail-3x2-aa.jpg)
നിതിൻ ഗഡ്കരി
വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ നിർബന്ധമാക്കാൻ വൈദ്യുതി മന്ത്രി ആർ.കെ. സിംഗിനോട് ഗഡ്കരി ആവശ്യപ്പെട്ടു. അതേസമയം, ഡൽഹിയിൽ നിന്ന് ആഗ്രയിലേക്കും ജയ്പൂരിലേക്കും ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിക്കുമെന്ന് സിംഗ് അറിയിച്ചു.