പൂനെ (മഹാരാഷ്‌ട്ര) :പിംപ്രി ചിഞ്ച്‌വാഡില്‍ വന്‍ തീപിടിത്തം (Electric Shop Catches Fire In Maharashtra). നാലുപേര്‍ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. ചിഞ്ച്‌വാഡിലെ പൂര്‍ണ നഗറില്‍ ഇന്ന് (ഓഗസ്റ്റ് 30) പുലര്‍ച്ചെയാണ് സംഭവം (Maharashtra Pimpri Chinchwad Fire).
പ്രദേശത്തെ ഇലക്‌ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ സമീപത്തെ കടകളിലേക്കും തീ ആളി പടരുകയായിരുന്നു. വിവരം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു.
അതേസമയം തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമല്ല. നാശനഷ്‌ടങ്ങളുടെ വ്യാപ്‌തിയും കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി, ട്രെയിനില്‍ തീപടര്‍ന്ന് മരിച്ചത് 9 പേര്‍ : ഓഗസ്റ്റ് 26നാണ് മധുര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. ലഖ്‌നൗവില്‍ നിന്ന് രാമേശ്വരത്തേക്ക് പോവുകയായിരുന്ന ഒന്‍പത് പേരാണ് മരിച്ചത്. യാത്രക്കാര്‍ കൈവശം കരുതിയിരുന്ന ഗ്യാസ് സിലിണ്ടര്‍ പാചകം ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം അപകടത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ ഇറക്കിയ പ്രസ്‌താവന പുറത്തുവന്നതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ട്രെയിനില്‍ തീപടര്‍ന്ന വിവരം അറിയിച്ചതിന് ശേഷം ഏറെ വൈകിയാണ് അഗ്‌നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത് എന്നും ഇത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിക്കാന്‍ കാരണമായി എന്നും ദക്ഷിണ റെയില്‍വേയുടെ പ്രസ്‌താവനയില്‍ പറയുന്നു.