ചെന്നൈ : തമിഴ്‌നാട്ടിൽ (Tamilnadu) വൈദ്യുതിയിൽ ഉപയോഗിക്കുന്ന കൊതുകു നശീകരണ ഉപകരണം (electric mosquito repellent) പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ച് (smoke suffocation) വയോധിക ഉൾപ്പടെ നാല് പേർ മരിച്ചു. മതുർ മണാലി റോഡിലെ 79-ാം നമ്പർ ക്രോസ് സ്‌ട്രീറ്റിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. ഉദയാർ - സെൽവി ദമ്പതികളുടെ മക്കളായ സന്ധ്യ (10), പ്രിയ ലക്ഷ്‌മി (എട്ട്) സെൽവിയുെട സഹോദരി പുത്രി പവിത്ര (ഏഴ്) ഇവരുടെ മുത്തശ്ശി സന്താന ലക്ഷ്‌മി (67) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
സ്വകാര്യ ഫുഡ് ഡെലിവറി കമ്പനിയിൽ ജോലിക്കാരനായ ഉദയാർ 10 ദിവസം മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെൽവിയും ഇയാളെ പരിചരിച്ച് ആശുപത്രിയിലായിരുന്നു. അപകടം നടന്ന ഇന്നലെ രാത്രി മൂന്ന് പെൺകുട്ടികളും മുത്തശ്ശിക്കൊപ്പമാണ് ഉറങ്ങിയത്.
Also Read :Phalodi Accident | കാർ നിർത്തിയിട്ട ടാങ്കറിൽ ഇടിച്ച് അപകടം ; ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
ശ്വാസതടസം മൂലം മരണം (Death Due to Suffocation) :അർധരാത്രിയിൽ കൊതുകിനെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതോപകരണത്തിന് തീപിടിക്കുകയും അതിൽ നിന്നും വീടിനുള്ളിൽ പുക പടരുകയുമായിരുന്നു. പെട്ടെന്ന് തന്നെ വീടിനുള്ളിൽ പൂർണമായും പുക നിറഞ്ഞതോടെ ഉറക്കത്തിലായിരുന്ന നാല് പേരും ശ്വാസതടസം മൂലം മരണപ്പെടുകയാണുണ്ടായത്.