ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ പരിശോധന ശക്തമാക്കി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാനത്ത് ക്രമക്കേടുകള്‍ വര്‍ധിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ നിന്ന് വിവിധതരം മയക്കുമരുന്നുകള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ സാധിച്ചു.
മയക്കുമരുന്ന് ലഹരിയില്‍ കര്‍ണാടക:ബെംഗളൂരു പുലകേശി നഗറില്‍ നിന്ന് 1.02 കോടി രൂപ വിലമതിക്കുന്ന 2.05 കിലോ മയക്കുമരുന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന് പുറമെ ബിടിഎം ലേഔട്ട് മണ്ഡലത്തിൽ നിന്ന് 1.50 കോടി രൂപ വിലമതിക്കുന്ന 2.67 കിലോ മയക്കുമരുന്നും ബെംഗളൂരു സിറ്റി സൗത്ത് മണ്ഡലത്തിൽ നിന്ന് 61.40 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്‌തുക്കളും അന്വേഷണ സംഘം പിടികൂടി.