ന്യൂഡൽഹി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും.
ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭ തെരഞ്ഞെടുപ്പ് : തിയതി ഇന്നറിയാം - നിയമസഭ തെരഞ്ഞെടുപ്പ്
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 2.30 ന് വാർത്താസമ്മേളനം നടത്തും
ത്രിപുര, മേഘാലയ, നാഗാലാൻഡ്
കഴിഞ്ഞയാഴ്‌ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെയും അരുൺ ഗോയലും മൂന്ന് സംസ്ഥാനങ്ങളും സന്ദർശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്‌തിരുന്നു. 60 അംഗങ്ങൾ വീതമുള്ള മൂന്ന് അസംബ്ലികളുടെയും കാലാവധി മാർച്ചിൽ അവസാനിക്കും.
നിലവിൽ ബിജെപിയാണ് ത്രിപുര ഭരിക്കുന്നത്. നാഗാലാൻഡിൽ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടിയുമാണ് (എൻപിപി) ഭരണത്തിൽ.