ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി ഇന്ന് (29.03.23) രാവിലെ 11.30ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കും. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാടിന്‍റെ കാര്യത്തിലും ഇന്ന് തീരുമാനം
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
തെരഞ്ഞെടുപ്പ് കമ്മീഷൻ
നിലവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കും അധികാരത്തിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന കോൺഗ്രസിനും തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ തെരഞ്ഞെടുപ്പിൽ കയ്യൊഴിയുന്ന ദക്ഷിണേന്ത്യയിലെ ആകെ അധികാരമുള്ള സംസ്ഥാനമെന്ന നിലയിൽ കർണാടക തെരഞ്ഞെടുപ്പിന് ബിജെപി നേതൃത്വം അതീവ പ്രാധാന്യമാണ് നൽകുന്നത്.
സംസ്ഥാനത്തിന്‍റെ ജനകീയ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.