കേരളം

kerala

ETV Bharat / bharat

ഒമിക്രോണ്‍ ഭീതി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഇന്ന് യോഗം - അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്

ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.

ഒമിക്രോണ്‍ ഭീതി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രായവുമായി ഇ.സി യോഗം ഇന്ന്
ഒമിക്രോണ്‍ ഭീതി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രായവുമായി ഇ.സി യോഗം ഇന്ന്

By

Published : Dec 27, 2021, 10:45 AM IST

ന്യൂഡല്‍ഹി:ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക യോഗത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇ.സി). കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെയും ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണിന്‍റെയും അധ്യക്ഷതയിലാണ് യോഗം.

യോഗത്തില്‍ ആരോഗ്യ മന്ത്രാലയത്തിലേയും തെരഞ്ഞെടുപ്പ് കമ്മിഷനിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.

Also Read: Omicron Kerala : സംസ്ഥാനത്ത് 19 പേർക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രത

ഒമിക്രാണ്‍ രോഗബാധ കൂടി വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെട്ടിരുന്നു. ഒന്നോ രണ്ടോ മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടാനാണ് കോടതി ആവശ്യപ്പെട്ടത്. ഉത്തര്‍ പ്രദേശില്‍ ആളുകള്‍ കൂട്ടം കൂടുന്ന യോഗങ്ങളും റാലികളും നിയന്ത്രിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,79,682 ആയി. 6,987 പുതിയ കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളും 400 കടന്നു. 17 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details