കേരളം

kerala

ETV Bharat / bharat

പ്രചാരണങ്ങളില്‍ നിന്ന് മമതയ്ക്ക് 24 മണിക്കൂര്‍ വിലക്ക് - മമത ബാനർജി

ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെ പ്രചാരണത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് കമ്മിഷന്‍റെ ഉത്തരവ്. മമതയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.

Election commission imposed a ban on Trinamool supremo Mamata Banerjee's campaign for 24 hours  Trinamool supremo Mamata Banerjee  Election commission  Election commission imposed a ban  ban on Trinamool supremo Mamata Banerjee  Mamata Banerjee's campaign  ban on Mamata Banerjee's campaign for 24 hours  മമത ബാനർജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്  മമത ബാനർജി  മമത ബാനർജിയ്ക്ക് വിലക്ക്
മമത ബാനർജി

By

Published : Apr 12, 2021, 8:42 PM IST

Updated : Apr 12, 2021, 10:29 PM IST

കേന്ദ്ര സേനക്കെതിരായ പരാമർശത്തെ തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 24 മണിക്കൂർ നേരത്തേക്കാണ് വിലക്കിയത്. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. മമതയുടെ പ്രസ്താവന പ്രകോപനപരമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.

ബംഗാളിലെ കൂച്ച്ബഹാറിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. കേ​ന്ദ്ര​സേ​ന ന​ട​ത്തി​യ​ത്​ വം​ശ​ഹ​ത്യ​യാ​ണെ​ന്നും ഇ​ര​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ അ​വ​ർ വെ​ടി​യു​ണ്ട വ​ർ​ഷി​ക്കു​ക​യാ​യി​രുന്നുവെന്നും മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്. മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട​മെന്നത് മോ​ദീ​പെ​രു​മാ​റ്റ​ച്ച​ട്ടം എ​ന്നാ​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നുവെന്നും മമത വിമർശിച്ചിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയ്ക്കെതിരെ കൊൽക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കുമെന്ന് മമത ബാനർജി പറഞ്ഞു. എട്ട് ഘട്ടമായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. നാല് ഘട്ടം പൂര്‍ത്തിയായി.

Last Updated : Apr 12, 2021, 10:29 PM IST

ABOUT THE AUTHOR

...view details