ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് കമ്മിഷന്‍റെ തീരുമാനം. മെയ് 2നാണ് കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുക. ഇതുസംബന്ധിച്ച് സമഗ്രമായ ഉത്തരവ് പുറപ്പെടുവിക്കുന്നതായി വോട്ടെടുപ്പ് പാനൽ വൃത്തങ്ങൾ അറിയിച്ചു. വോട്ടെണ്ണലിന് ശേഷം വിജയ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്ഥാനാർഥിക്കൊപ്പം രണ്ട് പേർക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍റെ തീരുമാനം
Also Read:"കൊവിഡ് വ്യാപനത്തിന് നിങ്ങളാണ് ഉത്തരവാദി" - തെരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി
രാജ്യം കൊവിഡിനെതിരെ പോരാടുന്ന ഘട്ടത്തിലും നിരുത്തരവാദപരമായി തെരഞ്ഞെടുപ്പ് റാലികളും മറ്റും അനുവദിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പൂര്‍ണ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് സെന്തിൽ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ചത്.