മൗ : ഉത്തർപ്രദേശില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഖവജാപൂർ കോളനി സ്വദേശിയായ റിട്ടയേര്‍ഡ് അധ്യാപിക ഗീത പാണ്ഡെ(62)യുടെ മൃതദേഹം ഇരുമ്പുപെട്ടിയിലാണ് കണ്ടെത്തിയത്. ഗീതയ്ക്കുപുറമെ ഗാര്‍ഹിക തൊഴിലാളിയും വാടകക്കാരനുമാണ് വീട്ടില്‍ കഴിയുന്നത്.
കഴിഞ്ഞ കുറച്ചുദിവസമായി വൃദ്ധയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, അമ്മയെ തിരക്കി മകള്‍ വീട്ടിലെത്തി. പുറത്തുനിന്ന് വീട് പൂട്ടിയനിലയിലായിരുന്നു. അയല്‍ക്കാരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.