ഭോപ്പാൽ: കൊവിഡ് പോരാട്ടത്തിന് ഊർജമേകാൻ സർക്കാരിന് ധനസഹായം നൽകി വൃദ്ധ. മധ്യപ്രദേശിലെ വിധി സ്വദേശിയായ സൽഭ ഉസ്‌കറെന്ന 82 കാരിയാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തത്. തന്‍റെ പെൻഷൻ തുകയിൽ നിന്നാണ് ഉസ്‌കർ സംഭാവനക്കുള്ള തുക കണ്ടെത്തിയത്. പത്രത്തിൽ പരസ്യം കണ്ടതിന് ശേഷമാണ് ഇവർ പണം കൈമാറാൻ തീരുമാനിച്ചത്. എല്ലാവരും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഉസ്‌കർ പറഞ്ഞു.
കൊവിഡ് പോരാട്ടം; 1 ലക്ഷം രൂപ സംഭാവന നൽകി വൃദ്ധ - കൊവിഡ് പോരാട്ടം
കൊവിഡിനെതിരായ പോരാട്ടത്തിൽ തന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ അമ്മയുടെ ധനസഹായമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് പോരാട്ടം; 1 ലക്ഷം രൂപ സംഭാവന നൽകി വൃദ്ധ
കൊവിഡിനെതിരായ പോരാട്ടത്തിൽ തന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ അമ്മയുടെ ധനസഹായമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം, ഇൻഡോറിലെ സാമൂഹിക സംഘടനകൾ, ആരോഗ്യം, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ച ചൗഹാൻ കൊവിഡ് പടരുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചതായി പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.