കേരളം

kerala

ETV Bharat / bharat

1.18 കോടിയുടെ ചരസ് പിടിച്ചു ; വയോധികയടക്കം രണ്ടുപേർ അറസ്റ്റില്‍

കിഷോർ‌ ഗാവ്‌ലി(57), സൊഹറാബി ഷെയ്ഖ് (75) എന്നിവരാണ് അറസ്റ്റിലായത്.

charas ചരസ് Mumbai മുംബൈ മുംബൈ പൊലീസ് mumbai police എൻഡിപിഎസ് ndps
Elderly woman among 2 held with charas worth Rs 1.18 crore in Mumbai

By

Published : May 23, 2021, 7:01 PM IST

മുംബൈ :നഗരത്തിൽ 1.18 കോടി രൂപയുടെ ചരസ് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ 75കാരിയായ സ്ത്രീയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ച രാത്രി വാട്ടർഫീൽഡ് റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളായ കിഷോർ‌ ഗാവ്‌ലിയെ (57) പിടികൂടുന്നത്. ഇയാളുടെ പക്കല്‍ നിന്നും, കടത്താൻ ശ്രമിച്ച ചരസ് പിടികൂടുകയായിരുന്നു.

Also Read:ഓപ്പറേഷൻ സമുദ്ര സേതു II : 40 മെട്രിക് ടൺ ഓക്‌സിജനുമായി ഐ‌എൻ‌എസ് ത്രികാന്ത് മുംബൈയിൽ

തുടർന്ന് ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൊഹറാബി ഷെയ്ഖിനെ (75) ബാന്ദ്രയിലെ വസതിയിൽ നിന്ന് പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ ചരസ് കണ്ടെടുത്തു. നർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) ആക്റ്റ് പ്രകാരം ഇരുവരുടെയും പേരിൽ കേസെടുത്തു. ഞായറാഴ്‌ച കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details