കേരളം

kerala

ETV Bharat / bharat

വാക്കുതര്‍ക്കം: കര്‍ണാടകയില്‍ 78കാരനായ ഭര്‍ത്താവ് 70കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ഞായറാഴ്‌ച, നബി ദിനത്തില്‍ ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ദേവനഗിരിയില്‍ താമസിക്കുന്ന വൃദ്ധന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപെടുത്തി.

elderly man slits wife throat  minor quarrel  karnataka murder of wife by husband  elderly man slits wife throat in karnataka  latest murder news in karnataka  husband killed wife in karnataka  latest national news  latest news today  ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്  ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി  കഴുത്തറുത്ത് കൊലപ്പെടുത്തി  കര്‍ണാടകയിലെ ദേവനഗിരിയില്‍  ദേവനഗിരി കൊലപാതകം  ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കര്‍ണാടകയില്‍ ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

By

Published : Oct 11, 2022, 10:01 AM IST

ദേവനഗിരി(കര്‍ണാടക):ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കര്‍ണാടക ദേവനഗിരിയിലെ ആര്‍ക്കെ ഹെഡ്‌ജ് നഗറിര്‍ ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) രാത്രിയോടെയായിരുന്നു സംഭവം. 70 വയസുള്ള ഷക്കീരബാനുവാണ് ഭര്‍ത്താവായ ചമന്‍ സാബിന്‍റെ(78) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

50 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മാതാപിതാക്കന്‍മാരില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. മേസ്‌തിരിയായി ജോലി ചെയ്‌തു വരികയായിരുന്ന ചമനെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കള്‍ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല.

ഞായറാഴ്‌ച ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹം ദേവനഗിരി ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചു. പ്രതിയായ വൃദ്ധനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.

ABOUT THE AUTHOR

...view details