താനെ : പ്രഭാത ഭക്ഷണം വിളമ്പാത്തതിന്‍റെ പേരില്‍ ഭര്‍തൃപിതാവ് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അടിവയറ്റില്‍ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാബോഡിയിലെ 42 കാരിക്കാണ് പരിക്കേറ്റത്.
ഭര്‍തൃ പിതാവായ കാശിനാഥ് പാണ്ഡുരംഗ് പാട്ടീൽ (76) നെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്‌ച രാവിലെ 11.30 ഓടെയാണ് സംഭവം. ഐ പിസി സെക്ഷന്‍ 307,506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.