മധ്യപ്രദേശ് :'ഉയര്‍ന്ന ജാതി'യില്‍ പെട്ടവരെ അഭിവാദ്യം ചെയ്യാതിരുന്ന ദലിത് വയോധികന് ക്രൂരമര്‍ദനം (Elderly Dalit man beaten up for not greeting upper cast men). മധ്യപ്രദേശ് ഛത്തര്‍പൂരിലാണ് സംഭവം. വൃദ്ധനെ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു.
ഖജുരാഹോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയ്‌പുര ഗ്രാമത്തില്‍ നിന്നുള്ള നാഥുറാം അഹിര്‍വാറിനെയാണ് അതേ ഗ്രാനത്തില്‍ തന്നെ താമസിക്കുന്ന അഖിലേഷ് ദുബെ, റാംജി പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇരുവരെയും കണ്ടപ്പോള്‍ നമസ്‌കാരം പറഞ്ഞില്ല എന്നു പറഞ്ഞായിരുന്നു മര്‍ദനം. തന്നെ വഴിയില്‍ തടഞ്ഞുവച്ച് മണിക്കൂറുകളോളം മര്‍ദനം തുടര്‍ന്നു എന്നാണ് നാഥുറാം പറയുന്നത് (Elderly Dalit man beaten up by upper cast men in Madhya Pradesh).
'ഞാന്‍ റേഷന്‍ കടയിലേക്ക് പോകുകയായിരുന്നു. അഖിലേഷിന്‍റെയും റാംജിയുടെയും വീടിന് മുന്‍പിലുള്ള വഴിയിലൂടെയാണ് റേഷന്‍ കടയിലേക്ക് പോകേണ്ടത്. അവിടെ എത്തിയപ്പോള്‍ റേഷന്‍ കട അടച്ചിട്ടിരിക്കുന്നു.
തിരികെ മടങ്ങുമ്പോള്‍ അഖിലേഷ് ദുബെയും റാംജി പാണ്ഡയും എന്നെ തടഞ്ഞുവച്ചു. തങ്ങളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യാനുള്ള മര്യാദ ഇല്ലേയെന്ന് ചോദിച്ച് ഇരുവരും ബഹളം വച്ചു. പിന്നീട് എന്നെ കെട്ടിയിച്ച് മര്‍ദിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളമാണ് ഇരുവരും ചേര്‍ന്ന് എന്നെ മര്‍ദിച്ചത്.' -നാഥുറാം പറഞ്ഞു.
മര്‍ദനത്തിനിടെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും നാഥുറാം പറഞ്ഞു (Casteism in Indian states). സംഭവം അറിഞ്ഞ ഉടന്‍ വീട്ടുകാര്‍ നാഥുറാമിനെ കൂട്ടി എസ്‌പി ഓഫിസില്‍ എത്തി പരാതി നല്‍കി. നേരത്തെ പലതവണ അഖിലേഷും റാംജിയും തങ്ങളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് നാഥുറാമിന്‍റെ ഭാര്യയും പൊലീസിനോട് പറഞ്ഞു.
Also Read:Mahadalit Woman Beaten: ദലിത് സ്‌ത്രീയെ അർധനഗ്നയാക്കി മർദിച്ചു, വായിൽ മൂത്രമൊഴിച്ചു; ആറ് പേർക്കെതിരെ പരാതി
ചെരുപ്പ് ധരിച്ച് നടക്കരുത് എന്നടക്കം ഇവര്‍ നാഥുറാമിനോടും കുടുംബത്തിനോടും പറഞ്ഞിരുന്നതായി ഇയാളുടെ ഭാര്യ പറഞ്ഞു (Madhya Pradesh caste clashes). പൊലീസിനെ വിളിച്ച് വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇരുവരും ഇടപെട്ട് നിയമസഹായം തടസപ്പെടുത്തുകയായിരുന്നു എന്നും കുടുംബം ആരോപിച്ചു. കൂടുതല്‍ ആക്രമണം ഭയന്നാണ് തങ്ങള്‍ നേരെ എസ്‌പി ഓഫിസിലെത്തി പരാതി നല്‍കിയതെന്നും കുടുംബം പറഞ്ഞു. ഛത്തര്‍പൂര്‍ എസ്‌പി അമിത് സംഘിയുടെ നിര്‍ദേശപ്രകാരം ഖജുരാവോ പൊലീസ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു.