കേരളം

kerala

ETV Bharat / bharat

ഗ്രാമവാസികള്‍ക്കെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു; പത്ത് പേര്‍ കസ്റ്റഡിയില്‍ - ജാർഖണ്ഡിൽ വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു

ഗ്രാമയോഗം എടുത്ത തീരുമാന പ്രകാരം ദമ്പതികളെ ചൊവ്വാഴ്‌ച സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മർദിനത്തെ തുടര്‍ന്ന് ദമ്പതികൾ കൊല്ലപ്പെട്ടു

Elderly couple beaten to death  death over witchcraft allegations in Jharkhands  ഗ്രാമവാസികളെ ദ്രോഹിക്കാൻ മന്ത്രവാദം  വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു  ജാർഖണ്ഡിൽ വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു  Jharkhand Murder
Jharkhand Murder

By

Published : May 4, 2023, 9:07 AM IST

ലത്തേഹാർ:ഝാർഖണ്ഡിലെ ലത്തേഹാർ ജില്ലയിലെ ചാന്ദ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് വൃദ്ധ ദമ്പതികളെ നാട്ടുകാർ തല്ലിക്കൊന്നു. കേസിൽ പത്തോളം ഗ്രാമീണരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ചാന്ദ്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഫൈസൽ ഗ്രാമത്തിലെ താമസക്കാരായ സിബൽ ഗഞ്ചു, ഭാര്യ ബോണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവം നടന്നത് ഇങ്ങനെ: സിബൽ ഗഞ്ചു, ഭാര്യ ബോണി ദേവി എന്നിവർ ഫൈസൽ ഗ്രാമത്തിലെ താമസക്കാരാണ്. ഇരുവരും ആഭിചാര ക്രിയകൾ നടത്തിയിരുന്നു എന്ന വിവരം ഗ്രാമവാസികൾക്ക് ലഭിച്ചു. ഇതിനെ തുടർന്ന് ചൊവ്വാഴ്‌ച നടന്ന പഞ്ചായത്ത് യോഗത്തിൽ ദമ്പതികളെ വടികൊണ്ട് അടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗ്രാമവാസികളെ ദ്രോഹിക്കാൻ മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് ദമ്പതികൾക്കെതിരെ നാട്ടുകാർ സംയുക്തമായി ആക്രമണത്തിന് ഒരുങ്ങിയത്. പഞ്ചായത്തിൽ എടുത്ത തീരുമാനപ്രകാരം ദമ്പതികളെ ഗ്രാമവാസികൾ വടികൊണ്ട് മർദിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ദമ്പതികൾ കൊല്ലപ്പെട്ടു.

സംഭവത്തെ തുടർന്ന് ലോക്കൽ പൊലീസിന് പുറമെ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ നിരവധി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details