ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ നൽകാനായത് സന്തോഷകരവും അവിസ്‌മരണീയവുമായ നിമിഷമാണെന്ന് വാക്‌സിൻ നൽകിയ നഴ്‌സുമാർ. എയിംസിലെ നഴ്‌സുമാരായ നിഷ ശർമയും പി. നിവേദയുമാണ് പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകിയത്.
'അവിസ്മരണീയം ഈ നിമിഷം', പ്രധാനമന്ത്രിക്ക് വാക്സിൻ നല്‍കിയ നഴ്‌സുമാർ - COVID-19 jab
പ്രധാനമന്ത്രി കുശലാന്വേഷണം നടത്തിയതും ഒപ്പം നിന്ന് ഫോട്ടയെടുത്തതും പങ്കു വച്ച് നിഷയും നിവേദയും

നിവേദയാണ് ആദ്യ ഘട്ട വാക്‌സിൻ പ്രധാനമന്ത്രിക്ക് നൽകിയത്. രണ്ടാം ഘട്ട വാക്‌സിനും നൽകാനായതിൽ വളരെയധികം അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് നിവേദ പറഞ്ഞു. അദ്ദേഹം ഞങ്ങളോട് സംസാരിക്കുകയും ഞങ്ങൾക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്‌തുവെന്നും നഴ്‌സുമാർ ആഹ്ളാദത്തോടെ ഇരുവരും പങ്കു വയ്ക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് രണ്ടാം ഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. ന്യൂഡൽഹിയിലെ എയിംസിലെത്തിയായിരുന്നു കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി ആദ്യഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.