ന്യൂഡൽഹി: സഭാനടപടികൾ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി എളമരം കരീം, കോൺഗ്രസ് എംപി ദീപേന്ദ്ര ഹൂഡ എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ് സമർപ്പിച്ചത്.
സഭ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നോട്ടീസ് - സഭ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നോട്ടീസ് സമർപ്പിച്ച് എളമരം കരീം
ചട്ടം 267 അനുസരിച്ചാണ് സിപിഎം അംഗം എളമരം കരിം നോട്ടീസ് സമർപ്പിച്ചത്.
സഭ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നോട്ടീസ് സമർപ്പിച്ച് എളമരം കരീം
നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് ബിഎസ്‌പി, ടിഎംഎസ്, സിപിഐ, ഡിഎംകെ എന്നീ പാർട്ടികളിലെ എംപിമാരും രാജ്യസഭയിൽ നോട്ടീസ് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിക്കാത്ത രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയിരുന്നു. ലോക്‌സഭയിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് മൂന്ന് തവണ സഭ നിർത്തിവച്ചിരുന്നു.