മോഹന്‍ലാലിനൊപ്പമുള്ള Mohanlal, തന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ദ്വിഭാഷ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായികയുമായ ഏക്ത കപൂര്‍ Ektaa Kapoor. 2024ല്‍ പ്രദര്‍ശനത്തിനെത്തുന്ന 'വൃഷഭ' Vrushabha എന്ന സിനിമയ്‌ക്ക് വേണ്ടിയാണ് ഏക്ത കപൂര്‍ മോഹന്‍ലാലുമായി കൈ കോര്‍ക്കുന്നത്.
കണക്റ്റ് മീഡിയ, എവിഎസ് സ്‌റ്റുഡിയോസ് എന്നിവരുമായി സഹകരിച്ചാണ് ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് ഈ പ്രോജക്‌ട് ഒരുക്കുക. മലയാളത്തിലും തെലുഗുവിലുമായി ഒരേ സമയമാണ് 'വൃഷഭ'യുടെ ചിത്രീകരണം. സോഷ്യൽ മീഡിയയിലൂടെയാണ് ഏക്ത കപൂർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അച്ഛന്‍ ജിതേന്ദ്രയ്‌ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രവും ഏക്ത പങ്കുവച്ചിട്ടുണ്ട്. ഇതിഹാസത്തിനും ജീനിയസിനും ഒപ്പം പോസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ഏക്ത പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
'മികച്ച നടനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ ആവേശത്തിലാണ്. മെഗാസ്‌റ്റാർ മോഹൻലാൽ അഭിനയിക്കുന്ന പാൻ ഇന്ത്യന്‍ ദ്വിഭാഷ തെലുഗു - മലയാളം ചിത്രമായ 'വൃഷഭ'യ്‌ക്കായി കണക്റ്റ് മീഡിയ, എവിഎസ് സ്‌റ്റുഡിയോ എന്നിവരുമായി ബാലാജി ടെലിഫിലിംസ് സഹകരിക്കുന്നു.
Also Read:അച്ഛന്‍ വേഷത്തില്‍ മോഹന്‍ലാല്‍? വൃഷഭയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്
ഒരു ഇതിഹാസ ആക്ഷൻ എന്‍റർടെയിനറാണ് ചിത്രം. 2024ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന വൃഷഭയുടെ സംവിധാനം നന്ദ കിഷോർ ആണ്. ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളം, തെലുഗു, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രം തിയേറ്ററുകളിലെത്തും' - ഇപ്രകാരമാണ് ഏക്ത കപൂര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.
കന്നട സിനിമ സംവിധായകനായ നന്ദ കിഷോര്‍ ഇതുവരെ എട്ട് കന്നട ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. നന്ദ കിഷോറിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'വൃഷഭ'. ആക്ഷന്‍ എന്‍റര്‍ടെയിനറായി ഒരുങ്ങുന്ന ഈ സിനിമയ്‌ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് മോഹന്‍ലാല്‍ മുമ്പൊരിക്കല്‍ പ്രതികരിച്ചത്.'വൃഷഭ'യില്‍ മോഹന്‍ലാല്‍ പിതാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാല്‍ അച്ഛന്‍റെ വേഷം അലങ്കരിക്കുമ്പോള്‍ തെലുഗുവിലെ ഒരു മുന്‍നിര താരമാണ് മകന്‍റെ വേഷത്തില്‍ എത്തുന്നതെന്നും സൂചനയുണ്ട്.
തിരക്കഥ വായിച്ച ശേഷം ഈ സിനിമ ചെയ്യാന്‍ താന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 'ജീവിതകാലം മുഴുവന്‍ വ്യാപിക്കുന്ന ഒരു അച്ഛന്‍ - മകന്‍ ബന്ധം കാണിക്കുന്ന ഹൈ എനര്‍ജി ഡ്രാമയാണ് 'വൃഷഭ'. സംവിധായകന്‍ നന്ദകിഷോറിന്‍റെ കാഴ്‌ചപ്പാട് തന്നില്‍ മതിപ്പുളവാക്കി. 'വൃഷഭ'യ്‌ക്കായി എവിഎസ് സ്‌റ്റുഡിയോസുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്' - മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ 'വൃഷഭ' എഴുതുകയാണെന്ന് സംവിധായകന്‍ നന്ദകിഷോറും മുമ്പൊരിക്കല്‍ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്‌കാരമാണെന്നും നന്ദകിഷോര്‍ പറഞ്ഞിരുന്നു.
Also Read:Mohan Lal Vrushabha | 'വൃഷഭ' ; പാൻ ഇന്ത്യൻ സിനിമയുമായി മോഹൻലാൽ, ചിത്രീകരണം ഉടൻ
അതേസമയം, 'ദി ക്ര്യൂ The Crew ആണ് ഏക്ത കപൂറിന്‍റെ നിര്‍മാണത്തിലുള്ള അടുത്ത ബോളിവുഡ് പ്രൊജക്‌ട്. രാജേഷ് കൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൃതി സനോണ്‍ Kriti Sanon, കരീന കപൂര്‍ ഖാന്‍ Kareena Kapoor Khan, തപു Tabu എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.