ഹൈദരാബാദ് : മുതിർന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയുടെ വിമത നീക്കം വിജയത്തിലേക്ക്. നിലവിൽ 37ൽ അധികം ശിവസേന എംഎൽഎമാർ അദ്ദേഹത്തോടൊപ്പം ഉണ്ടെന്നാണ് വിവരം. ഇതോടെ കൂറുമാറ്റ നിയമത്തിന്‍റെ തടസങ്ങൾ നീങ്ങുമെന്നും, ഇവർക്ക് ശിവസേന വിട്ട് നിയമപരമായി തന്നെ പുതിയ ഗ്രൂപ്പ് രൂപീകരിക്കാനാകുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂറത്തിൽ 32 ശിവസേന എംഎൽഎമാരാണ് ഷിൻഡെക്കൊപ്പം ഉണ്ടായിരുന്നത്. ഇവരിൽ 2 പേർ മടങ്ങിയതോടെ അവരുടെ എംഎൽഎമാരുടെ എണ്ണം 30 ആയി കുറഞ്ഞിരുന്നു. എന്നാൽ ശിവസേന നേതാവും മന്ത്രിയുമായ ദാദാ ഭൂസെ ഉദയ് സാമന്ത്, എംഎൽഎമാരായ ദീപക് കേസർകർ, സദാ സർവങ്കർ, മങ്കേഷ് കുഡാൽക്കർ, ദിലീപ് മാമ ലാൻഡെ, സഞ്ജയ് റാത്തോഡ് എന്നിവർ കൂടി ഷിൻഡെയോടൊപ്പം ചേരുകയായിരുന്നു.
വിജയത്തിലേക്ക് അടുത്ത് വിമതർ; ക്യാമ്പിൽ 37ൽ അധികം ശിവസേന എംഎൽഎമാർ, വീഡിയോ പുറത്തുവിട്ട് ഷിൻഡെ കൂടാതെ ഗുലാബ്രാവു പാട്ടീൽ, രാംദാസ് കദമിന്‍റെ മക്കളായ യോഗേഷ് കദം, ചന്ദ്രകാന്ത് പാട്ടീൽ, മഞ്ജുള ഗാവിത് എന്നിവരും ഗുവാഹത്തിയിലെത്തി. നിലവിലെ സാഹചര്യത്തിൽ മൂന്നിൽ രണ്ട് ശിവസേന എംഎൽഎമാരും ഷിൻഡെയോടൊപ്പമാണ്. ഇവരെ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം 40ൽ അധികം എംഎൽഎ തനിക്കൊപ്പം ഉണ്ടെന്ന് കാട്ടി ഷിൻഡെ പുതിയ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഷിൻഡെയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ :ശംഭുരാജെ ദേശായി, അബ്ദുൾ സത്താർ, ബച്ചു കാഡു, സന്ദീപൻ ഭൂമാരേ, പ്രതാപ് സരനായിക്, സുഹാസ് കാണ്ഡെ, താനാജി സാവന്ത്, ഭരത് ഗോഗവാലെ, യാമിനി ജാദവ്, അനിൽ ബാബർ, പ്രകാശ് സർവെ, ബാലാജി കല്യാൺകർ, പ്രകാശ് അബിത്കർ, സഞ്ജയ് ഷിർസാത്, ശ്രീനിവാസ് വനഗ, മഹേഷ് ഷിൻഡെ.
സഞ്ജയ് രായമുൽക്കർ, വിശ്വനാഥ് ഭോയർ, സീതാറാം മോറെ, രമേഷ് ബോർനാരെ, ചിമൻറാവു പാട്ടീൽ, ലഹുജി ബാപ്പു പാട്ടീൽ, മഹേന്ദ്ര ദൽവി, പ്രദീപ് ജയ്‌സ്വാൾ, മഹേന്ദ്ര തോർവ്, കിഷോർ പാട്ടീൽ, ജ്ഞാനരാജ് ചൗഗുലെ, ബാലാജി കിനേകർ, ഉദയ് സിംഗ് രജ്‌പുത്, രാജ്‌കുമാർ പട്ടേൽ, ലത സോൻവാനെ, സഞ്ജയ് ഗെയ്‌ക്‌വാദ്, ഗുലാബ്രോ പാട്ടീൽ, യോഗേഷ് കദം, ദാദാ ഭൂസെ, ഉദയ് സാമന്ത്,ദീപക് കേസർകർ, സദാ സർവങ്കർ, മങ്കേഷ് കുടൽക്കർ, ദിലീപ് മാമ ലാൻഡെ, സഞ്ജയ് റാത്തോഡ്.