കേരളം

kerala

ETV Bharat / bharat

Maharashtra Politics| 'അജിത് പവാറിന്‍റെ വരവോടെ ഡബിൾ എഞ്ചിൻ സർക്കാർ ട്രിപ്പിൾ എഞ്ചിനായി'; മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

എൻസിപി പിളർന്ന് അജിത് പവാർ മഹാരാഷ്‌ട്ര സർക്കാരിനൊപ്പം നിന്നതോടെ പ്രതിപക്ഷം ലോക്‌സഭയിൽ നിലവിലുള്ള സീറ്റുകൾ പോലും നേടില്ലെന്ന് ഏകനാഥ് ഷിൻഡെ

By

Published : Jul 2, 2023, 5:10 PM IST

Eknath Shinde  Ajit Pawar  ncp  Ajit Pawar joined nda  Eknath Shinde welcomes Ajit Pawar  maharashtra politics  മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ  ഏകനാഥ് ഷിൻഡെ  അജിത് പവാർ  മഹാരാഷ്‌ട്ര സർക്കാർ  അജിത് പവാർ എൻഡിഎയിൽ
Maharashtra Politics

മുംബൈ : മഹാരാഷ്‌ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പിളർന്ന് അജിത് പവാർ എൻഡിഎയിൽ ചേർന്നതോടെ ഡബിൾ എഞ്ചിൻ സർക്കാർ ട്രിപ്പിൾ എഞ്ചിൻ സർക്കാരായി മാറിയെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ഇപ്പോൾ ഞങ്ങൾക്ക് ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുണ്ട്. ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയിരിക്കുന്നു.

അജിത് പവാറിനെ സ്വാഗതം ചെയ്‌ത് ഷിൻഡെ : മഹാരാഷ്‌ട്രയുടെ വികസനത്തിന് വേണ്ടി അജിത് പവാറിനെയും അദ്ദേഹത്തിനോടൊപ്പമുള്ള നേതാക്കളെയും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്‍റെ വളർച്ചയ്‌ക്ക് സഹായകമാകുമെന്നും ഷിൻഡെ പറഞ്ഞു. അജിത് പവാറിന്‍റെ സത്യപ്രതിജ്‌ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭയിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇനിയും സമയമുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നാല് സീറ്റുകൾ ആണ് ലഭിച്ചതെങ്കിൽ ഇത്തവണ അത് പോലും ലഭിക്കില്ല. ഒരു പാർട്ടി ഒരു നേതാവിനെ അവഗണിച്ചാൽ ഇതായിരിക്കും അനന്തരഫലമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.

also read :Maharashtra Politics | 'യഥാര്‍ഥ എന്‍സിപി ഞങ്ങള്‍, ആ പേരില്‍ തന്നെ മത്സരിക്കും, ബിജെപിക്കൊപ്പം പ്രവർത്തിക്കും' ; പ്രതികരിച്ച് അജിത് പവാർ

ഇത് രാഷ്‌ട്രീയ നീക്കം : നാടകീയ നീക്കത്തിനൊടുവിൽ ഇന്ന് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവും എൻസിപി പ്രവർത്തകനുമായ അജിത് പവാർ 29 എംഎൽഎമാരുമായി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്യത്തിലുള്ള സർക്കാരിൽ ചേരുകയായിരുന്നു. തുടർന്ന് ഇന്ന് തന്നെ അജിത് പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്‌തു. അജിത് പവാറടക്കം ഒൻപത് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിസഭയിലെത്തിയത്.

also read :'മഹാ'നാടകം ; എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

ഇന്ന് അജിത് പവാറിന്‍റെ വസതിയിൽ ഏതാനും എംഎൽഎമാർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാഷ്‌ട്രീയ നീക്കം. ഛഗന്‍ ഭുജ്ബല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസന്‍ മുഷ്റിഫ്, ധനനി മുണ്ടെ, അനില്‍ പാട്ടീല്‍, ദലീപ് വല്‍സെപതി എന്നിവരാണ് അജിതിനെ കൂടാതെയുള്ള പുതിയ മന്ത്രിമാര്‍. ഗവര്‍ണര്‍ രമേഷ് ബൈസാണ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പിളർപ്പിൽ പ്രതികരിച്ച് ശരദ് പവാർ : 288 അംഗ നിയമസഭയില്‍ എന്‍സിപിക്ക് 54 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 29 പേർ പാർട്ടി വിട്ടതോടെ സർക്കാർ പക്ഷത്തുള്ള എംഎൽഎമാരുടെ അംഗബലം 170 ൽ നിന്ന് 210 ആയി വർധിച്ചതായി മഹാരാഷ്‌ട്ര മന്ത്രിയും ശിവസേന നേതാവുമായ ഉദയ് സാമന്ത് പറഞ്ഞു. അതേസമയം അജിത് പവാറിന്‍റെ നീക്കത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ശരദ് പവാറിന്‍റെ പ്രതികരണം.

also read :'ശരദ് പവാർ തളർന്നിട്ടില്ല, കൂടുതൽ കരുത്തോടെ എല്ലാം പുനർനിർമിക്കും'; എൻസിപി പിളർപ്പിൽ പ്രതികരിച്ച് സഞ്‌ജയ് റാവത്ത്

ABOUT THE AUTHOR

...view details