മുംബൈ: പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്‌ട്ര നിയമസഭയുടെ വർഷകാല സമ്മേളനം നാളെ നടക്കാനിരിക്കെ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷിൻഡെ. നാളെയാണ് സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം തുടങ്ങുന്നത്.
Maharashtra Politics | പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടതായി ഷിൻഡെ; സർക്കാരിന്‍റെ ചായസത്കാരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം - ശിവസേന
മഹാരാഷ്‌ട്രയിൽ നാളെ വർഷകാല സമ്മേളനം നടക്കാനിരിക്കെ സർക്കാർ ആതിഥ്യം നൽകുന്ന പതിവ് ചായസത്കാരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
എന്നാൽ, സമ്മേളനത്തിന് മുൻപായി ഇന്ന് സർക്കാർ ആതിഥ്യം നൽകുന്ന പതിവ് ചായസത്കാരത്തില്‍ നിന്ന് പ്രതിപക്ഷ പാർട്ടികളായ ശിവസേന (ഉദ്ധവ് താക്കറെ പക്ഷം), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ ഗ്രൂപ്പ്) എന്നിവർ വിട്ടുനിന്നു. പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടതായി തോന്നുന്നു. അവർ ആശയക്കുഴപ്പത്തിലാണ്. എന്നിരുന്നാലും, പ്രതിപക്ഷത്തെ തങ്ങൾ കുറച്ചുകാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.