കേരളം

kerala

ETV Bharat / bharat

വണ്ടിയിടിച്ച് പോത്തുകള്‍ ചത്തു ; 83 വയസുകാരനെ തേടി 28 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്‌റ്റ് വാറണ്ട് - പോത്ത് വണ്ടി

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ പ്രതിയായ അച്ചാന്‍ എന്ന വ്യക്തിക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കോടതിയില്‍ ഹാജരായില്ല എന്ന കാരണത്താല്‍ റദ്ദാക്കിയിരുന്നു

arrest warrant  eighty three year old man  death of a buffalo  buffalo cart  twenty eight years  Barabanki  uttarpradesh  rare case  വണ്ടിയിടിച്ച് പോത്തുകള്‍ ചത്തു  അറസ്‌റ്റ് വാറണ്ട്  അച്ചാന്‍  ജാമ്യം  ഉത്തര്‍പ്രദേശ്  പോത്ത് വണ്ടി  ഇന്നത്തെ പ്രധാന വാര്‍ത്ത
വണ്ടിയിടിച്ച് പോത്തുകള്‍ ചത്തു; 83 വയസുകാരനെ തേടി 28 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്‌റ്റ് വാറണ്ട്

By

Published : Jun 29, 2023, 8:58 PM IST

ലക്‌നൗ :28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പോത്തുകളെ കൊന്നുവെന്ന് ആരോപിച്ച് 83കാരനെതിരെ ഇപ്പോള്‍ അറസ്‌റ്റ് വാറണ്ട്. കേസില്‍, അച്ചാന്‍ എന്ന വ്യക്തിക്ക് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കോടതിയില്‍ ഹാജരായില്ല എന്ന കാരണത്താല്‍ അത് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

സംഭവം ഇങ്ങനെ :പ്രതി ചേര്‍ക്കപ്പെട്ട 83കാരനെ കണ്ടപ്പോള്‍ പൊലീസ്, അറസ്‌റ്റ് ചെയ്യണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് കോടതി നടപടികള്‍ക്ക് വിധേയനാവാന്‍ വൃദ്ധനോട് ആവശ്യപ്പെട്ടു. 1995ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

മുനവറിന്‍റെ മകനായ അച്ചാന്‍ 1995ല്‍ ഉത്തര്‍പ്രദേശിലെ ബാറാബങ്കി ഡിപ്പോയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു. എല്ലാ ദിവസത്തെയും പോലെ തന്നെ സര്‍ക്കാര്‍ വാഹനത്തില്‍ ഡിപ്പാര്‍ട്‌മെന്‍റിന്‍റെ ചരക്ക് എടുക്കാന്‍ അച്ചാന്‍ ബറേലിയിലേയ്‌ക്ക് യാത്ര ചെയ്‌തു. തിരിച്ച് ബാറാബങ്കിയിലേയ്‌ക്കുള്ള യാത്രയില്‍ ഫരിദ്‌പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച് ഒരു പോത്ത് വണ്ടിയില്‍ വാഹനം ഇടിക്കുകയും രണ്ടെണ്ണവും സംഭവസ്ഥലത്ത് തന്നെ ചാവുകയും ചെയ്‌തു.

സംഭവം അറിഞ്ഞെത്തിയ പ്രാദേശിക അധികാരികള്‍ ബസ് പിടിച്ചെടുത്ത് ഫരിദ്‌പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ അച്ചാനെതിരെ കേസ് ഫയല്‍ ചെയ്‌തു. 264/95 ക്രൈം നമ്പര്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279, 337, 338 എന്നീ വകുപ്പുകളും അച്ചാനെതിരെ ചുമത്തി.

അച്ചാന് അന്ന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് ബസ് പുറത്തിറക്കുകയും ചെയ്‌തു. ശേഷം, ഇദ്ദേഹം കോടതിയെ സമീപിക്കുകയോ വിചാരണയുടെ പുരോഗതി അറിയാന്‍ അധികാരികളെ സമീപിക്കുകയോ ചെയ്‌തില്ല.

അറസ്റ്റ് ചെയ്യാനെത്തി പൊലീസ് : ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച അച്ചാന്‍ കേസ് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോയി. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 21ന് പൊലീസ് അച്ചാന്‍റെ വസതിയില്‍ എത്തുകയും അറസ്‌റ്റ് വാറണ്ടിനെ കുറിച്ച് അറിയിക്കുകയും ചെയ്‌തു. വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ച അച്ചാന്‍ പരിഭ്രാന്തനായി. പക്ഷാഘാതവും പ്രയാധിക്യം മൂലമുള്ള അസുഖങ്ങളും കൊണ്ട് വലയുകയാണ് ഇദ്ദേഹം.

ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതിന് ശേഷമുണ്ടാകുന്ന അന്തരഫലങ്ങളെ കുറിച്ച് മനസിലാക്കിയ പൊലീസ് പകരം ഉടന്‍ തന്നെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഫരിദ്‌പൂര്‍ ബാരെല്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്‍റെ പ്രായാധിക്യത്തെക്കുറിച്ച് മനസിലാക്കിയ പൊലീസ് ജൂലൈ 17ന് മുമ്പ് അടുത്ത വാദത്തിനായി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്‌ടര്‍ വിജയ്‌ പാല്‍ പറഞ്ഞു.

പക്ഷാഘാതമടക്കമുള്ള അസുഖങ്ങളെ തുടര്‍ന്ന് തനിക്ക് നടക്കാന്‍ സാധിക്കില്ലെന്ന് അച്ചാന്‍ അറിയിച്ചു. തന്‍റെ അവസ്ഥ കണക്കിലെടുത്ത് കേസില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതക കേസിലെ പ്രതി പിടിയിലായത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം :കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ പ്രതി 27 വർഷത്തിന് ശേഷം പിടിയിലായി. മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്‍റെ ഭാര്യ മറിയാമ്മ (61) കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്ന് ഇവര്‍ ഒളിവിൽ പോവുകയായിരുന്നു.

പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ച് വരികയായിരുന്നു പ്രതി. വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് റെജി ഒളിവിൽ പോയത്.

ABOUT THE AUTHOR

...view details