കേരളം

kerala

ETV Bharat / bharat

വലയില്‍ കുടുങ്ങിയത് 80 കിലോ ഭീമന്‍ മുഴു : വിറ്റത് 36000 രൂപയ്ക്ക് - ടീസ്റ്റ നദിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ ഭീമന്‍ മത്സ്യം കുടുങ്ങിയത്

ടീസ്റ്റ നദിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ ഭീമന്‍ മത്സ്യം കുടുങ്ങിയത്.

80-kg fish sold for Rs 36k!  വലയില്‍ കുടുങ്ങിയത് ഭീമന്‍ മുഴു  വിറ്റത് 36000 രൂപയ്ക്ക്  ടീസ്റ്റ നദിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ ഭീമന്‍ മത്സ്യം കുടുങ്ങിയത്  80 kg cat fish from teesta river
വലയില്‍ കുടുങ്ങിയത് 80 കിലോ ഭീമന്‍ മുഴു : വിറ്റത് 36000 രൂപയ്ക്ക്

By

Published : Jun 5, 2022, 12:38 PM IST

Updated : Jun 5, 2022, 12:51 PM IST

ജല്‍പായ്‌ഗുരി (പശ്ചിമ ബംഗാള്‍): ടീസ്റ്റ നദിയില്‍ നിന്ന് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ മുഴു വിറ്റത് 36000 രൂപക്ക്. മെയ്‌നാഗുരിയിലെ ദോമഹാനിയിൽ ടീസ്റ്റ പാലത്തിന് സമീപത്തു നിന്നാണ് ബസു ദാസ് എന്നയാളുടെ വലയില്‍ 80 കിലോഗ്രാമിലധികം തൂക്കമുള്ള ഭീമന്‍ മുഴു കുടുങ്ങിയത്. മുഴുവിനെ കാണാൻ നിരവധി ആളുകൾ ജൽപായ്‌ഗുരിയിൽ തടിച്ചുകൂടിയിരുന്നു.

ടീസ്റ്റ നദിയില്‍ നിന്ന് വലയില്‍ കുടുങ്ങിയ ഭീമന്‍ മുഴു

അവരില്‍ ചിലര്‍ ഇതിന്‍റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും മറന്നില്ല. മരുമക്കള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്ന ആചാരമായ ജമൈ ശസ്‌തിയുടെ ദിവസങ്ങളിലാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ വലവിരിച്ച് കാത്തിരുന്ന് വലിയ മീനുകളെ പിടിക്കുക. എന്നാല്‍ ഇതാദ്യമായാണ് ഇത്ര തൂക്കമുള്ള ഭീമന്‍ മത്സ്യം വലയില്‍ കുടുങ്ങുന്നത്.

Last Updated : Jun 5, 2022, 12:51 PM IST

ABOUT THE AUTHOR

...view details