കേരളം

kerala

ETV Bharat / bharat

video: എട്ട് വയസുകാരിക്ക് അച്ഛന്‍റെ ക്രൂരമർദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ - എട്ട് വയസുകാരിക്ക് അച്ഛന്‍റെ ക്രൂരമർദനം

കുട്ടിയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ തുണി മുറുക്കി കൊല്ലാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

father beats daughter in bathinda  girl beaten by father in punjab  father attacks daughter  എട്ട് വയസുകാരിക്ക് അച്ഛന്‍റെ ക്രൂരമർദനം  അച്ഛൻ മകളെ മർദിച്ചു
ബതിൻഡയിൽ എട്ട് വയസുകാരിക്ക് അച്ഛന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ വൈറൽ

By

Published : Apr 30, 2022, 6:24 PM IST

ബതിൻഡ (പഞ്ചാബ്):രാംപുരയിൽ എട്ട് വയസുകാരിക്ക് പിതാവിന്‍റെ ക്രൂരമർദനം. കുട്ടിയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ തുണി മുറുക്കി കൊല്ലാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മദ്യലഹരിയിൽ എന്ന് തോന്നിക്കുന്ന അച്ഛൻ പെൺകുട്ടിയെ മർദിക്കുന്നതും വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം.

ബതിൻഡയിൽ എട്ട് വയസുകാരിക്ക് അച്ഛന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ വൈറൽ

മർദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നയാൾ ചിരിക്കുന്നത് കേൾക്കാം. നിർമൽ സിങ് എന്ന വ്യക്തിയാണ് മകളെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ വീടുവിട്ടു പോയി. അതിനുശേഷം വളരെ ക്രൂരമായാണ് നിർമൽ സിങ് മകളോട് പെരുമാറിയിരുന്നത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ABOUT THE AUTHOR

...view details