ചെന്നൈ : തിരുനൽവേലി ജില്ലയിലെ ഒരാഴ്‌ചയ്ക്കുള്ളിൽ അഞ്ച് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ക്രമസമാധാനം നിലനിർത്താൻ നടപടികള്‍ ശക്തിപ്പെടുത്തി തമിഴ്‌നാട് പൊലീസ്. ഇതിനായി, എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. റിപ്പോര്‍ട്ട് ചെയ്‌തതില്‍ രണ്ടെണ്ണം ജാതി കൊലയാണ്.
സെപ്റ്റംബർ 13 ന് ശങ്കര സുബ്രഹ്മണ്യന്‍ ( 37) എന്നയാളെ ഒരു സംഘം കഴുത്തറുത്തുകൊന്നു. 2013 ൽ ഇയാളുടെ സമുദായത്തിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഈ കൊലയെന്നാണ് വിവരം. ശങ്കരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സെപ്റ്റംബർ 15 ന് മാരിയപ്പന്‍ ( 35) എന്നയാളെ ആളുകള്‍ സംഘം ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു.