കേരളം

kerala

ETV Bharat / bharat

കാട്ടുപഴം കഴിച്ച എട്ട് കുട്ടികള്‍ ആശുപത്രിയില്‍ - ഭക്ഷ്യവിഷബാധ

മൽക്കാൻഗിരി ജില്ലയിലെ സിന്ധ്രി മാൽ പഞ്ചായത്തിലെ മുനുസ്കുന്ദ ഗ്രാമത്തിലാണ് സംഭവം

Food poison  Malkanagiri  കാട്ടുപഴം  ഭക്ഷ്യവിഷബാധ  അംഗനവാടി
കാട്ടുപഴം കഴിച്ച എട്ട് കുട്ടികള്‍ ആശുപത്രിയില്‍

By

Published : Feb 4, 2021, 12:33 AM IST

മൽക്കാൻഗിരി: മൽക്കനഗിരിയിലെ ഒരു അംഗൻവാടിയില്‍ വിഷമുള്ള കാട്ടുപഴം കഴിച്ച എട്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൽക്കാൻഗിരി ജില്ലയിലെ സിന്ധ്രി മാൽ പഞ്ചായത്തിലെ മുനുസ്കുന്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുട്ടികളെ മൽക്കാൻഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് ആൺക്കുട്ടികളും ആറ് പെൺക്കുട്ടികളുമാണ് ആശുപത്രിയിലുള്ളത്. അങ്കണവാടിയിലെ ആയയുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് മാതാപിതാക്കൾ പരാതിപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് കുട്ടികൾ മൻസുഗുഡ ഗ്രാമത്തിലെ അംഗൻവാടിയിലേക്ക് പോയത്. കാട്ടുപഴം കഴിച്ച് വീട്ടിലെത്തിയ കുട്ടികള്‍ ഛർദ്ദിച്ചു. പിന്നാലെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കളും ഗ്രാമവാസികളും പ്രവർത്തനം.

ABOUT THE AUTHOR

...view details