കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ചിതയിൽ സംസ്‌കരിച്ചു - മഹാരാഷ്ട്ര കൊവിഡ്

ബീഡ് ജില്ലയിലെ ഒരു താൽക്കാലിക ശ്‌മശാനത്തിലാണ് സ്ഥല പരിമിതി മൂലം മൃതദേഹങ്ങൾ ഒരു ചിതയിൽ തന്നെ സംസ്‌കരിച്ചത്

covid patients in Maharastra  creamation of eight bodies on single pyre  cremation of covid patients  കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ  ഒരു ചിതയിൽ സംസ്‌കരിച്ചു  മഹാരാഷ്ട്ര കൊവിഡ്  ബീഡ് ജില്ല
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ചിതയിൽ സംസ്‌കരിച്ചു

By

Published : Apr 7, 2021, 11:45 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ ഒരു ചിതയിൽ സംസ്‌കരിച്ചു. ഒരു താൽക്കാലിക ശ്‌മശാനത്തിലാണ് സ്ഥല പരിമിതി മൂലം മൃതദേഹങ്ങൾ ഒരു ചിതയിൽ തന്നെ സംസ്‌കരിച്ചത്.

അംബജോഗൈ പട്ടണത്തിലെ ശ്‌മശാനങ്ങളിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനെ നാട്ടുകാർ എതിർത്തതിനാൽ അതികൃതർ താൽക്കാലികമായി മറ്റൊരിടം കണ്ടെത്തുകയായിരുന്നു. ഇവിടെയാണ് ഇപ്പോൾ സ്ഥല പരിമിതി മൂലം ഒരു ചിതയിൽ തന്നെ മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടി വന്നത്. ചൊവ്വാഴ്‌ച മാത്രം ജില്ലയിൽ 716 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ ജില്ലയിൽ 672 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details