ഹാസൻ (കർണാടക):പുള്ളിപ്പുലികളെ കൊന്ന് നഖവും എല്ലും വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ. രണ്ടിടത്ത് നടന്ന സമാന സംഭവത്തിൽ എട്ട് പേരാണ് ഹാസൻ പൊലീസിന്റെ പിടിയിലായത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിലും ആളൂർ വനമേഖലയിലുമാണ് സംഭവങ്ങൾ നടന്നത്.
പെൺപുലിയെ കൊന്ന് കുഴിച്ചിട്ടു;കൊമാരനഹള്ളിയിൽ കന്നുകാലികളെ പിടിക്കാനെത്തിയ മൂന്നോ നാലോ വയസ് പ്രായമുള്ള പെൺപുലിയെ പ്രദേശവാസികളായ രവി, മോഹൻ എന്നിവർ ചേർന്ന് കെണിയിൽ വീഴ്ത്തി കൊലപ്പെടുത്തി. പുലിയുടെ മൃതദേഹം എന്ത് ചെയ്യണമെന്നറിയാതെ എടിഎം സെക്യൂരിറ്റി ജീവനക്കാരനായ സ്വാമിയുടെ സഹായം പ്രതികൾ തേടി.
നഖവും ചില എല്ലുകളും നീക്കം ചെയ്ത ശേഷം മൃതദേഹം കൊമാരനഹള്ളിക്ക് സമീപം സംസ്കരിക്കാൻ സ്വാമി നിർദേശിച്ചു. സ്വാമിയാണ് എല്ലുകളും നഖങ്ങളും വിൽക്കാനും സഹായിച്ചത്. തുടർന്ന് ഇത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പൊലീസിന്റെ പിടിയിലാകുന്നത്.