മുംബൈ: താനെയിൽ യുവതിയെയും പുരുഷ സുഹൃത്തുക്കളെയും മർദിച്ച കേസിൽ എട്ട് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച താനെയിലെ കല്യാൺ പ്രദേശത്താണ് സംഭവം. സുഹൃത്തിന്‍റെ ജന്മദിനത്തിൽ പങ്കെടുത്ത ശേഷം ഉൽഹാസ്നഗറിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവർ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
യുവതിയെയും സുഹൃത്തുക്കളെയും മർദിച്ച കേസ്; എട്ട് പേർ അറസ്റ്റിൽ - എട്ട് പേർ അറസ്റ്റിൽ
കല്യാൺ പ്രദേശത്താണ് സംഭവം. ആൾക്കൂട്ടം യുവതിയെയും സുഹൃത്തുക്കളെയും മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
താനെയിൽ ഓട്ടോഡ്രൈവർ യുവതിയെയും സുഹൃത്തുക്കളെയും മർദിച്ച കേസ്; എട്ട് പേർ അറസ്റ്റിൽ
Also read:ജനസംഖ്യ നിയന്ത്രണം; അസം മുഖ്യമന്ത്രി മതപണ്ഡിതരുമായി കൂടിക്കാഴ്‌ച നടത്തും
തുടർന്ന് യുവതി തന്‍റെ രണ്ട് സുഹൃത്തുക്കളെ വിളിക്കുകയും അവർ സംഭവസ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ ഡ്രൈവർ യുവതിയെയും സുഹൃത്തക്കളെയും മർദിക്കാന്‍ തുടങ്ങി. പിന്നീട് നിരവധി പേർ തടിച്ചുകൂടി ഇവരെ ഉപദ്രവിച്ചു. ആൾക്കൂട്ടം മൂവരെയും ബെൽറ്റ് കൊണ്ട് അടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.