ന്യൂഡൽഹി:വിശ്വാസികള്‍ ബലിപെരുന്നാൾ ആശംസകളുമായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ട്വിറ്ററൂടെയാണ് അദ്ദേഹം ആശംകള്‍ നേർന്നത്. എല്ലാ പൗരന്മാർക്കും ഈദ് ആശംസകള്‍ നേരുന്നു.
സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ആത്മാവിനെ ആദരിക്കുന്നതിനും സമൂഹത്തിന്‍റെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള ഒരു ഉത്സവമാണ് ബലിപെരുന്നാള്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരുടെയും സന്തോഷത്തിനായി പ്രയത്‌നിക്കാം - പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു.
വിശ്വാസം
ത്യാഗവും സമർപ്പണവുമായിരുന്നു ഇബ്രാഹിം നബിയുടെ ജീവിത മുഖമുദ്ര. ദീർഘകാലത്തെ പ്രാർഥനകൾക്കൊടുവിലാണ് ജീവിത സായാഹ്നത്തിൽ ഹസ്റത്ത് ഇബ്രാഹിം നബിക്ക് സന്താന സൗഭാഗ്യം ലഭിക്കുന്നത്. തുടർന്നുള്ള ജീവിതത്തിലും നിരവധി പ്രതിസന്ധികളെ സന്തോഷത്തോടെ സ്വീകരിച്ചായിരുന്നു ഇബ്രാഹിം നബിയുടെ ജീവിതം.
സൃഷ്‌ടാവിന്‍റെ പ്രീതിക്കായി പുത്രൻ ഇസ്‌മായിലിനെ ബലി നൽകാനുള്ള കൽപനയുണ്ടായപ്പോൾ അതിനും അദ്ദേഹം സന്നദ്ധനായി.എന്നാൽ ഇബ്രാഹിം നബിയുടെ സമർപ്പണത്തെ അംഗീകരിക്കുകയും പുത്രന് പകരം ആടിനെ ബലിയർപ്പിക്കാനുള്ള കൽപനയുണ്ടാവുകയും ചെയ്‌തു.
ഇവിടെ സ്വന്തം താൽപര്യങ്ങളെയും ശാരീരിക ഇച്ഛകളെയും ബലി നൽകാൻ തയ്യാറായ പ്രവാചകന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് ബലിപെരുന്നാള്‍ ദിനത്തിൽ അനുസ്‌മരിക്കപ്പെടുന്നത്.
also read: ബലിപെരുന്നാള്‍ സന്തോഷത്തില്‍ വിശ്വാസികൾ