ഹൈദരാബാദ്: ശവ്വാൽ മാസപ്പിറ കാണാത്തതിനാൽ രാജ്യത്ത് ഇസ്ലാം വിശ്വാസികൾ ചൊവ്വാഴ്‌ച (മെയ് മൂന്നിന്) ചെറിയ പെരുന്നാൾ ആഘോഷിക്കും. ഡൽഹി, കേരളം, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹിലാൽ കമ്മിറ്റികൾ മാസപ്പിറവി കാണുന്നില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.
ആൻഡമാൻ നിക്കോബർ ദ്വീപുകളിലും മാസപ്പിറവി ദൃശ്യമായില്ല. സൗദി അറേബ്യ, യുഎഇ, ബ്രൂണൈ, ഫിലിപ്പീൻസ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, മൊറോക്കോ, മസ്‌കറ്റ്, യെമൻ, സുഡാൻ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, സിറിയ, പലസ്തീൻ, മറ്റ് അറബ് രാജ്യങ്ങൾ എന്നിവ തിങ്കളാഴ്‌ച ഈദ് ആഘോഷിക്കും. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ പെരുന്നാൾ എത്തുന്നത്.