കേരളം

kerala

ETV Bharat / bharat

പെഗാസസ്; സുപ്രീംകോടതിയെ സമീപിച്ച് എഡിറ്റേഴ്സ് ഗിൽഡ് - പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട കരാറും ഫോണ്‍ ചോര്‍ത്തിയ ആളുകളുടെ പട്ടികയും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ

Editors Guild of India  court-monitored SIT probe  Pegasus row  Editors Guild files plea  പെഗാസസ്  പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍  ഇജിഐ
പെഗാസസ് വിഷയത്തില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം: എഡിറ്റർസ് ഗിൽഡ് ഓഫ് ഇന്ത്യ

By

Published : Aug 3, 2021, 5:23 PM IST

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) ആണ് ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട കരാറും ഫോണ്‍ ചോര്‍ത്തിയ ആളുകളുടെ പട്ടികയും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ഇ.ജി.ഐ ആവശ്യപ്പെടുന്നു.

മൗലികാവകാശ ലംഘനമെന്ന് ആക്ഷേപം

മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തുന്നതിലൂടെ മാധ്യമ സ്വാതന്ത്രത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ഹനിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ഉറവിടങ്ങള്‍ രഹസ്യമാക്കി വയ്ക്കാനുള്ള സ്വാതന്ത്യം കേന്ദ്രം ഇല്ലാതാക്കി. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിലൂടെ സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗമാണ് വ്യക്തമായതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൂടുതല്‍ വായനക്ക്: പെഗാസസില്‍ എൻഡിഎയില്‍ ഭിന്നത, അന്വേഷണം വേണമെന്ന് ജെഡിയു

ഇന്ത്യന്‍ ഭരണഘടന പ്രകാരം ഭരണ വര്‍ഗം എങ്ങനെയാണ് തങ്ങളെ ഭരിക്കുന്നതെന്ന് മനസിലാക്കാനുള്ള സ്വാതന്ത്യം ഓരോ പൗരനുമുണ്ട്. അവര്‍ പരിധി ലംഘിക്കുന്നുണ്ടേ എന്നും അറിയാനുള്ള സ്വാതന്ത്രവും പൗരനുണ്ട്. വ്യക്തി സ്വാതന്ത്യവും മൗലികാവകാശവും സംരക്ഷിക്കാന്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ പൊതു ചര്‍ച്ചകള്‍ ഉണ്ടാകുന്നില്ല. പൊതുജനത്തിന്‍റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ഇജിഐ വ്യക്തമാക്കുന്നു.

പെതുതാത്പര്യ ഹര്‍ജിയുമായി എംപിമാര്‍ അടക്കമുള്ള പ്രമുഖര്‍

അഭിഭാഷകരായ രൂപാലി സാമുവൽ, രാഘവ് തൻഖ, എൽസഫീർ അഹമ്മദ് ബിഎഫ് (എഒആർ) എന്നിവർ മുഖേനയാണ് ഹർജി നൽകിയത്. ഓഗസ്റ്റ് അഞ്ചിന് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വാദം കേൾക്കും. രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, അഡ്വ എം.എല്‍ ശർമ എന്നിവരും വിഷയത്തിൽ പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്.

കൂടുതല്‍ വായനക്ക്: പെഗാസസ് ഫോൺ ചോർത്തൽ : ഈ മാസം 5 ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ഇസ്രായേലി കമ്പനിയായ എന്‍.എസ്.ഒയുടെ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും നിരീക്ഷിച്ചു എന്ന വാര്‍ത്ത വിദേശമാധ്യമമായ ദി വൈറാണ് പുറത്ത് വിട്ടത്. രണ്ട് കേന്ദ്രമന്ത്രിമാർ, 40 പത്രപ്രവർത്തകർ, രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ എന്നിവരെ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചു എന്നാണ് വാര്‍ത്ത.

ABOUT THE AUTHOR

...view details