കേരളം

kerala

ETV Bharat / bharat

ED Summons Jharkhand CM Hemant Soren : കള്ളപ്പണം വെളുപ്പിക്കൽ കേസ് : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും ഇഡി സമൻസ് - ed summons jharkhand cm

Jharkhand CM Hemant Soren Money Laundering Case കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്‌റ്റ് 24 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹേമന്ത് സോറന് ഇഡി സമൻസ് അയച്ചു

Hemant Soren money laundering case  money laundering case  hemant soren  ജാർഖണ്ഡ് മുഖ്യമന്ത്രി  കള്ളപ്പണം വെളുപ്പിക്കൽ കേസ്  ഹേമന്ത് സോറൻ  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  ഇഡി  ഹേമന്ത് സോറന് ഇഡി സമൻസ്  ed summons jharkhand cm  summons hemant soren
ED Summons Jharkhand CM Hemant Soren

By

Published : Aug 19, 2023, 10:43 PM IST

Updated : Aug 20, 2023, 10:26 AM IST

റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് (Jharkhand CM Hemant Soren) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) വീണ്ടും സമൻസ് അയച്ചു. ഓഗസ്‌റ്റ് 24 ന് കേസന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസിൽ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം രണ്ടാം തവണയാണ് ഹേമന്ത് സോറന് ഇഡി സമൻസ് അയക്കുന്നത്.

നേരത്തെ ഓഗസ്‌റ്റ് 14 ന് ഭൂമി കുംഭകോണക്കേസുമായി (land scam case) ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 മണിക്ക് റാഞ്ചിയിലെ ഏജൻസിയുടെ സോണൽ ഓഫിസിലെത്താനാണ് ആവശ്യപ്പെട്ടത്. എന്നാൽ സ്വാതന്ത്ര്യദിന ഒരുക്കങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല.

Also Read :Temple fund stopping circular withdrawn | ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം നിർത്തിവച്ചുള്ള സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ

സമൻസ് സർക്കാരിന്‍റെ മുഖച്ഛായ തകർക്കാനുള്ള നീക്കം : മുഖ്യമന്ത്രി എന്ന നിലയിൽ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തേണ്ടതായും അതിനുള്ള ഒരുക്കങ്ങൾ ഒരാഴ്‌ച മുൻപ് മുതൽ ആരംഭിച്ചതായും ഇഡിക്ക് എഴുതിയ കത്തിൽ ഹേമന്ത് സോറൻ വിശദീകരിച്ചു. ഇതിന്‍റെ ഭാഗമായി ഓഗസ്‌റ്റ് 14 ന് സുപ്രധാന യോഗങ്ങൾ ചേരാനുണ്ടെന്നും ഇത് മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൻസ് അയച്ച ഇഡിയുടെ നടപടി സർക്കാരിന്‍റെ മുഖച്ഛായ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Also Read :Ashok Gehlot on Kota students suicides 'വിദ്യാർഥികളുടെ ആത്മഹത്യകൾ വർധിക്കുന്നു, മാതാപിതാക്കളും കുറ്റക്കാർ'; രാജസ്ഥാൻ മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്‍റെ നടപടികളോട് യോജിക്കാൻ കഴിയാത്തതിന്‍റെ പേരിൽ കേന്ദ്ര ഏജൻസികൾ തന്നെ ലക്ഷ്യമിടുന്നതായും അദ്ദേഹം ആരോപിച്ചു. 2022 നവംബറിൽ അനധികൃത ഖനനക്കേസിൽ ഇഡി ഹേമന്ത് സോറനെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഖനനത്തിലൂടെ രണ്ട് വര്‍ഷത്തിനിടെ ആയിരം കോടി വെട്ടിച്ചെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാൽ ആരോപണങ്ങള്‍ ശരിയല്ലെന്നും മുഴുവനും കെട്ടിച്ചമച്ചതാണെന്നും ഹേമന്ത് സോറൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 1000 കോടി വെട്ടിക്കണമെങ്കില്‍ എട്ട് കോടി ടണ്‍ കല്ല് കടത്തണമെന്നും ഇത് സാധ്യമല്ലെന്നും മുഖ്യമന്ത്രി ഇഡി ഓഫിസിൽ ഹാജരാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇഡി ഡയറക്‌ടർക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Read More :അനധികൃത ഖനനക്കേസ്; ഹേമന്ത് സോറൻ ഇഡിക്ക് മുന്നില്‍ ഹാജരായി

അതേസമയം, മുഖ്യമന്ത്രിക്ക് സമൻസ് വന്നതില്‍ പ്രതിപക്ഷം പരിഹാസം ചൊരിഞ്ഞിരുന്നു. ' രാജാ സാഹിബിനെ ചായ കുടിക്കാൻ ഇഡി വീണ്ടും ക്ഷണിച്ചു ' എന്നാണ് ബി ജെ പി എം.പി നിഷികാന്ത് ദുബെ (Nishikant Dubey) എക്‌സ് (ട്വിറ്റർ) പേജിൽ പങ്കുവെച്ചത്.

Last Updated : Aug 20, 2023, 10:26 AM IST

ABOUT THE AUTHOR

...view details