കേരളം

kerala

ETV Bharat / bharat

Panama Papers leak case | പനാമ പേപ്പര്‍ കേസ്‌; ഐശ്വര്യ റായ്‌ക്ക് ഇഡി സമന്‍സ്‌ അയച്ചു - ബോളിവുഡ്‌ വാര്‍ത്തകള്‍

ഡല്‍ഹിയിലെ ഇഡിയുടെ ഓഫീസില്‍ നേരിട്ടെത്തണമെന്നാണ് ഐശ്വര്യ റായിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

പനാമ പേപ്പര്‍ കേസ്‌  ഐശ്വര്യ റായ്‌ക്ക് ഇഡി സമന്‍സ്‌ അയച്ചു  ഐശ്വര്യ റായ്‌ പനാമ പേപ്പര്‍ കേസ്‌  ബച്ചന്‍ കുടുംബത്തിന്‍റെ വിദേശ നിക്ഷേപം  പനാമാനിയന്‍ കമ്പനി  നികുതി വെട്ടിച്ച് വിദേശത്ത് നിക്ഷേപം  ബോളിവുഡ്‌ താരങ്ങളും വിദേശ നിക്ഷപം  ed summons aishwarya rai  Panama Papers leak case  Aishwarya Rai Bachchan ED case  bhacchan family related news  Bollywood cinema news  Bollywood gosips  hindi film industry  entertainment news  സിനിമ വാര്‍ത്തകള്‍  ബോളിവുഡ്‌ വാര്‍ത്തകള്‍  ഐശ്വര്യ റായ്‌ ഇഡി കേസ്‌
പനാമ പേപ്പര്‍ കേസ്‌; ഐശ്വര്യ റായ്‌ക്ക് ഇഡി സമന്‍സ്‌ അയച്ചു

By

Published : Dec 20, 2021, 1:00 PM IST

ന്യൂഡല്‍ഹി: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യ റായ്‌ ബച്ചന് സമന്‍സ്‌ അയച്ചു. ഡല്‍ഹിയിലെ ഇഡിയുടെ ആസ്ഥാനത്തെത്തണമെന്നാണ് നിര്‍ദേശം. 2004 മുതലുള്ള ബച്ചന്‍ കുടുംബത്തിന്‍റെ വിദേശ നിക്ഷേപത്തെ കുറിച്ച് ഇഡി അന്വേഷിക്കും.

Also Read: Nazriya Birthday: പിറന്നാള്‍ നിറവില്‍ നസ്രിയ; സ്‌റ്റൈലിഷ്‌ ലുക്ക്‌ വൈറല്‍

2016ലാണ് പനാമ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേസ്‌ അന്വേഷണം ആരംഭിക്കുന്നത്. ആഗോളതലത്തില്‍ വിവിധ രാഷ്‌ട്രീയ നേതാക്കളും കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും നികുതി വെട്ടിച്ച് വിദേശത്ത് വന്‍തുക നിക്ഷേപിച്ചതിന്‍റെ വിവരമാണ് പനാമ പേപ്പര്‍ ചോര്‍ന്നതിലൂടെ പുറത്ത് വന്നത്. ലോകത്തിനെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.

ABOUT THE AUTHOR

...view details