റാഞ്ചി :ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അനധികൃത ഖനന കേസില്‍ ഈ മാസം 16നും 20നും ഇടയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം (Illegal mining case against Soren). ഇതുവരെ ഇത് എട്ടാം തവണയാണ് ഇഡി സോറന് ഹാജരാകാന്‍ നോട്ടിസ് നല്‍കുന്നത്.
ഡിസംബറില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. പണം വെളുപ്പില്‍ കേസുമായി ബന്ധപ്പെട്ട മൊഴി രേഖപ്പെടുത്താന്‍ ഇഡി ഓഫിസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ ഭൂമി ഉടമസ്ഥത അനധികൃതമായി മാറ്റുന്നതിനായി വലിയ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇഡി കുറ്റപ്പെടുത്തുന്നു (Soren asked to face ED between January 16-20).
ഇന്നലെ സോറന് വീണ്ടും നോട്ടിസ് അയക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്‌ടകന്‍ അഭിഷേക് പ്രസാദിന്‍റെ വസതിയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് പുറമെ സര്‍ഹെബ് ഗഞ്ചിലെ ഡെപ്യൂട്ടി കമ്മിഷണറുടെ വസതിയിലടക്കം മറ്റ് പതിനൊന്ന് ഇടങ്ങളിലും ഇഡി റെയ്‌ഡ് നടത്തി (ED sent Eighth notice to Hemant Soren).
കേസുമായി ബന്ധപ്പെട്ട് പതിനാല് പേരെ ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ജന്‍ ആണ് ഇതില്‍ പ്രധാനി. റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മിഷണറും സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മേധാവിയുമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.